ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാരെയും വിലക്കി യുകെ.

വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും  ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്  അമേരിക്ക പൗരന്‍മാര്‍ക്ക്  നിര്‍ദേശം നൽകി.

ഇന്ത്യയിൽ നിയന്ത്രണാധീതമായി ഉയരുന്ന കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ  റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ. യുകെ ഇന്ത്യയെ  റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്കും യുകെയില്‍ പ്രവേശിക്കാനാകില്ല.  ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന യുകെ, ഐറീഷ് പൗരന്മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

ഇതിനിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി . ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും യാത്ര ഒഴിവാക്കണമെന്നാണ് അമേരിക്ക പൗരന്‍മാര്‍ക്ക് നൽകിയ നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളിൽ വാക്‌സിനേഷന്‍ നടത്തിയതിന് ശേഷം മാത്രം യാത്രചെയ്യാൻ  അനുമതിയുള്ളു.

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായ് ദുരന്ത നിവാരണ അതോറിറ്റി.

Author
Sub-Editor

Sabira Muhammed

No description...

You May Also Like