കോവിഡ് പശ്ചാത്തലത്തിൽ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക
- Posted on December 20, 2020
- News
- By enmalayalam
- 42 Views
കോവിഡ് മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക.

കോവിഡ് കേസുകളിൽ 3 മാസത്തിനിടെ മുമ്പുള്ളതിനേക്കാൾ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30%കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്. 200ൽ പരം മരണങ്ങളാണ് കാലിഫോർണിയയിൽ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനായി നടപടികൾ എടുക്കുന്നുണ്ടെന്ന് കാലിഫോർണിയ ഗവർണർ അറിയിച്ചു.
താങ്ക്സ് ഗിവിംഗ് ആഘോഷങ്ങൾ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി എന്ന് പറയാൻ പറ്റില്ലെന്ന് വിദഗ്തർ ചൂണ്ടികാട്ടുന്നു.
വാക്‌സിൻ വിതരണം ആരംഭിച്ചെങ്കിലും ഇപ്പോളും അമേരിക്കയിൽ കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് കോവിഡ് കണക്കുകളിൽ നിന്നും വ്യക്തമാണ്.
കടപ്പാട് -24ന്യൂസ്