വ്രതാനുഷ്ഠാന നിറവിൽ വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ

ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ആഘോഷിക്കപ്പെടുന്നത്.

ഒരുമാസത്തെ വ്രതാനുഷ്ഠാന നിറവിൽ വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. മനസും ശരീരവും പ്രാർത്ഥനാ നിർഭാരമായ നീണ്ട കാലയളവ് പിന്നിട്ട് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ല എന്നത് യാഥാർഥ്യം, എങ്കിലും വളരെ സുരക്ഷിതമായിരുന്നുകൊണ്ട് ഈ ചെറിയപെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ആഘോഷിക്കപ്പെടുന്നത്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ആഘോഷം. 

അന്നേ ദിവസം വീട്ടിലുള്ളവർക്ക് കഴിക്കാനുള്ളത് മിച്ചം വെച്ച് ബാക്കിമുഴുവൻ ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് മറ്റുള്ളവർക്കായി ദാനം ചെയ്യണം. ഇതിന്  ഫിത്വർ സക്കാത്ത് എന്നാണ് പറയുന്നത്. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത് ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് മറ്റൊരു  പ്രധാനപ്പെട്ട  ചടങ്ങ്. 

മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ഒതുക്കി. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ തയ്യാറായി. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്.

വിളക്കേന്തിയ വനിത

Author
Sub-Editor

Sabira Muhammed

No description...

You May Also Like