വയനാട് വന്യജീവി സങ്കേതം കാനനസഫാരി ഇന്ന് തുടങ്ങും
- Posted on October 02, 2024
- News
- By Varsha Giri
- 61 Views
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവടങ്ങളിലെ ഇക്കോം ടൂറിസം സഫാരി ബുധനാഴ്ച തുടങ്ങും. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ച കേന്ദ്രങ്ങളാണ് വീണ്ടും തുറക്കുന്നത്. കോടതി ഉത്തരവിന് വിധേയമായി രാവിലെ 7 മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ https://www.wayanadwildlifesanctuary.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഫോണ്‍ മുത്തങ്ങ 9947271015 തോല്‍പ്പെട്ടി 7907543321