ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് രോഗിയായ മകനെ വെട്ടിക്കൊന്ന് പിതാവ് തൂങ്ങിമരിച്ചു.
കടുത്ത പ്രമേഹബാധിതനായിരുന്നു മുകുന്ദന്‍. മകന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലിസ് പറയുന്നത്.

എത്ര ദാരുണമാണ് ഓരോ വാർത്തയും . ഇതിനൊക്കെ വേണ്ട സർക്കാർ ഇടപെടലുകൾ ഇല്ലാത്തത് കൊണ്ടാണോ അതോ അറിയാതെ പോവുന്നതാ.
ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് രോഗിയായ മകനെ വെട്ടിക്കൊന്ന് പിതാവ് തൂങ്ങിമരിച്ചു.
രണ്ടു ദിവസം മുന്നേയാണ് ഭിന്നശേഷിക്കാരനായ മകനെ തീ കൊളുത്തി കൊന്ന ഒരു അച്ഛനെ നമ്മൾ കണ്ടത്.
പൂർണ്ണ ആരോഗ്യത്തോടെയുള്ള മക്കൾ മാത്രം ഇനി ജനിച്ചാൽ മതി എന്നാണോ.എന്താണ് ഒരു പരിഹാരം കണ്ടെത്താൻ ഉള്ളത്.
പാലക്കാട് നെന്‍മാറക്ക് സമീപമുള്ള വിത്തനശ്ശേരിയിലാണ് സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ(39) വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ മരണങ്ങള്‍ നടന്നത്.
സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണനും മുകുന്ദനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുകുന്ദന്റെ അമ്മ മരിച്ചിട്ട് ഏറെ നാളുകളായിരുന്നു.
കടുത്ത പ്രമേഹബാധിതനായിരുന്നു മുകുന്ദന്‍. മകന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലിസ് പറയുന്നത്.
രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മുകുന്ദന്റെ സഹോദരന്‍ ഇവരുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. രാത്രിയുണ്ടായ സംഭവം ആരും അറിഞ്ഞിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.