അശാസ്ത്രീയ വികസനത്തിന്റെ നേർക്കാഴ്ചകൾ - പി.ജി.മനോജ് കുമാർ

ഒരു നാടിനെ ഉന്നതിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നത് ആ നാടിൻറെ വികസനമാണ്. റോഡുകളും, പാലങ്ങളും, ശുദ്ധജലവുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാൽ നാടിൻറെ വളർച്ചക്ക് അത്യാവശ്യമായ വികസനം വ്യക്തമായ ആസൂത്രണമില്ലാതെയാണ് നടക്കുന്നതെങ്കിലോ? 

ശാസ്ത്രീയമായൊരു ആസൂത്രണമില്ലാതെയാണ് മനുഷ്യാധ്വാനവും  മറ്റും വികസനത്തിന് വേണ്ടി കേരളത്തില്‍ വിനിയോഗിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണ് ഇന്ന് എറണാകുളത്ത് കാണുന്ന കാഴ്ച്ചകൾ.

കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ പുതുതായി ടാർ ചെയ്ത റോഡുകൾ എച്ച് ഡി പി ഇ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിക്കുന്നു. റോഡും, നടപ്പാതയും പണിയുന്നതിന് മുമ്പ് പൈപ്പുകൾ സ്ഥാപിക്കാതെ ഇപ്പോൾ കുത്തിപ്പൊളിക്കുന്നത് റോഡിൻ്റെ തകർച്ചയ്ക്ക് കാരണമാകും.

നഗരത്തിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കേണ്ട നഗരസഭാ ഓഫീസിന് മുന്നിൽ തന്നെയാണ് ഇത്തരം അശാസ്ത്രീയ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് വിചിത്രം തന്നെയാണ്. നേരത്തെയും സമാനമായ രീതിയിൽ നഗരത്തിലെ റോഡുകൾ കുത്തിപ്പൊളിച്ചിരുന്നു. ഇത്തരം  പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു.

ആസൂത്രണ മികവോടെയല്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുകയില്ല. മാത്രമല്ല, ഇത്തരം പ്രവർത്തികൾ  സൃഷ്ടിക്കുന്ന പലതരം കെടുതികള്‍ക്കും ജനങ്ങള്‍ ഇരയാകേണ്ടിവരും.

കൊച്ചി ഫ്ലാറ്റിലെ പീഡന കേസ്; അറസ്റ്റ് വൈകിയത് പോലീസിന്റെ അനാസ്ഥ

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like