കേന്ദ്ര ആഭ്യന്തര -സഹകരണ വകുപ്പിന്റ മുന്നൂറ് കോടി രൂപയുടെ കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ദേശീയ ക്ഷീര വികസന ബോർഡിൻ്റെ (N.D.D.B) വജ്രജൂബിലി ആഘോഷം, ഗുജറാത്തിലെ ആനന്ദിൽ ത്രിഭുവൻദാസ് പട്ടേലിൻ്റെ ജന്മവാർഷിക ആഘോഷ പരിപാടി എന്നിവയോടാനുബന്ധിച്ചു, 300 കോടി രൂപയുടെ കർഷക ക്ഷേമ പദ്ധതികൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.
സി.ഡി. സുനീഷ്.
ദേശീയ ക്ഷീര വികസന ബോർഡിൻ്റെ (N.D.D.B) വജ്രജൂബിലി ആഘോഷം, ഗുജറാത്തിലെ ആനന്ദിൽ ത്രിഭുവൻദാസ് പട്ടേലിൻ്റെ ജന്മവാർഷിക ആഘോഷ പരിപാടി എന്നിവയോടാനുബന്ധിച്ചു, 300 കോടി രൂപയുടെ കർഷക ക്ഷേമ പദ്ധതികൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച ധവള വിപ്ലവം 2.0 യുടെ പൊതുവായ നടപടിക്രമങ്ങൾ (SOP) പുറത്തിറക്കിയതായി അമിത് ഷാ പറഞ്ഞു.
ത്രിഭുവൻദാസ് പട്ടേൽ,വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവെച്ച് രാജ്യത്തെ പാവപ്പെട്ട കർഷകരുടെ ശാക്തീകരണത്തിനായി അതുല്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചുവെന്ന് ഷാ പറഞ്ഞു. രാജ്യത്തെ 5 കോടി കന്നുകാലി കർഷകർ, സമാധാനത്തോടെ ഉറങ്ങുന്നത് ത്രിഭുവൻ ദാസ് ജി കാരണമാണെന്നും ഇന്ന് രാജ്യത്തെ കോടിക്കണക്കിന് കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ അഭിവൃദ്ധി പ്രാപിക്കുന്നത് അദ്ദേഹം കാരണമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ത്രിഭുവൻ ദാസ് ജി ഒരു ചെറിയ സഹകരണ സംഘം സൃഷ്ടിച്ചു. അത് ഇന്ന് രാജ്യത്തെ 2 കോടി കർഷകരെ സഹകരണ മേഖലയുമായി ബന്ധിപ്പിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സ് ചെയ്യുന്നു.
1964ൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി അമൂൽ ഡയറി സന്ദർശിക്കുകയും ഗുജറാത്തിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള കന്നുകാലി ഉടമകൾക്ക് ഈ വിജയകരമായ മാതൃക പ്രയോജനകരമാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ശാസ്ത്രി ജി, എൻഡിഡിബി സ്ഥാപിക്കാൻ മുൻകൈയെടുത്തു . 60 വർഷത്തിനിടെ എൻഡിഡിബി രാജ്യത്തുടനീളമുള്ള സഹകരണ മേഖലയെയും കർഷകരെയും അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഈ സ്ഥാപനം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്രിഭുവൻ ജിയാണ് എൻഡിഡിബിയുടെ അടിത്തറ പാകിയതെന്ന് അമിത് ഷാ പറഞ്ഞു, അത് ഇന്ന് രാജ്യത്ത് മാത്രമല്ല, ലോകത്തിലെ തന്നെ വളരെ വലിയ സ്ഥാപനമായി മാറിയിരിക്കുന്നു. എൻഡിഡിബി എന്ന് സംരംഭത്തിന് ശേഷം, രാജ്യത്തെ ക്ഷീര മേഖലയിലെ എല്ലാ പ്ലാൻ്റുകളും ഇപ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കീഴിൽ നിർമ്മിക്കുന്നതായി ശ്രീ അമിത് ഷാ സൂചിപ്പിച്ചു.
സഹകരണ മന്ത്രാലയം മൂന്ന് പുതിയ ദേശീയതല സഹകരണ സ്ഥാപനങ്ങൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. മോദി ഗവൺമെന്റ്, 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ (പിഎസിഎസ്) സ്ഥാപിക്കാൻ പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു, ഇത് നമ്മുടെ സഹകരണ സംവിധാന ചട്ടക്കൂടിനെ ഗണ്യമായി ശക്തിപ്പെടുത്തും. ഈ സംരംഭം സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും കരുത്ത് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 231 ദശലക്ഷം ടൺ പാൽ ഉൽപ്പാദനവുമായി ഇന്ത്യ, അമേരിക്കയെ പിന്തള്ളി ലോകത്തെ ഒന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു. നമ്മുടെ പാൽ ഉൽപാദന വളർച്ചാ നിരക്ക് 6% ആണ്, അതേസമയം ആഗോള വളർച്ചാ നിരക്ക് 2% മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.