'പക' ട്രൈലെർ പുറത്തിറക്കി ടൊറന്‍റോ ചലച്ചിത്രോത്സവ സംഘാടകര്‍
- Posted on August 13, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 287 Views
ജല്ലിക്കട്ട്, മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തുന്ന മലയാള ചിത്രമാണ് പക
ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് ഒഫിഷ്യല്‍ സെലക്ഷന്‍ ലഭിച്ച മലയാള ചിത്രം 'പക'യുടെ ട്രൈലെർ പുറത്തിറങ്ങി. പ്രമുഖ സൗണ്ട് ഡിസൈനറും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയുമായ നിതിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് 'പക'. ടൊറന്‍റോ ചലച്ചിത്രോത്സവ സംഘാടകര്‍ തന്നെയാണ് ട്രൈലെർ പുറത്തിറക്കിയത്.
ജല്ലിക്കട്ട്, മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തുന്ന മലയാള ചിത്രമാണ് പക. വയനാടിന്‍റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ആദ്യ ലോക്ക്ഡൗണിന് മുന്‍പ് വയനാട്ടില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോവുകയായിരുന്നു. വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ ഒരപ്പ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. ഹോളിവുഡിൽ അടക്കം 25ല്‍ കൂടുതൽ ചിത്രങ്ങളുടെ ശബ്‍ദ സംവിധാനം നിർവ്വഹിച്ച ആളാണ് നിതിന്‍ ലൂക്കോസ്.
ബേസിൽ പൗലോസിനൊപ്പം നിതിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിൽ എത്തുന്നു. ശ്രീകാന്ത് കബോത്തുവാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്.