കശ്മീരിൽ ഭീകരാക്രമണം തുടരുന്നു; രണ്ട് പോലീസുകാർക്കും, ഒരു ജവാനും പരിക്ക്

തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്

ഷോപ്പിയാനിൽ ആക്രമണത്തിൽ ഒരു തദ്ദേശീയൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ട് പോലീസുകാർക്കും, ഒരു ജവാനും പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക് ഏറ്റെന്നും റിപ്പോർട്ട്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ  ഭീകരാക്രമണം നടന്നു. ശക്തമായ തിരിച്ചടി തീവ്രവാദ നീക്കത്തിനെതിരെ നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനായി സൈനിക വിന്യാസം ആവശ്യമെങ്കിൽ  കൂട്ടാനും നിർദ്ദേശിച്ചിരുന്നു. 

അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുകയാണ്. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു. രണ്ടാം ദിവസത്തെ സന്ദർശനത്തിൽ പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ അമിത് ഷാ സന്ദർശനം നടത്തിയേക്കുമെന്നാണ് സൂചന. അതേസമയം, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്  ജമ്മു കശ്മീരിൽ  ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍  മുന്നറിയിപ്പുമായി രം​ഗത്തെത്തി. നിഴൽ യുദ്ധമാണ് പാകിസ്ഥാൻ നയിക്കുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്.തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.

ചക്രവാതച്ചുഴി തുടരും; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

Author
Sub-Editor

Sabira Muhammed

No description...

You May Also Like