ഐപിഎൽ മെഗാ ലേലം തുടരുന്നു; വമ്പന്മാരെ ആർക്കും വേണ്ട

ട്വിസ്റ്റുകൾ നിറഞ്ഞ് ഐപിഎൽ  2022  ലേലം

പിഎൽ 2022 ലേലം ഇന്ത്യൻ സമയം 3:30 ന് പുനരാരംഭിച്ചു. ലേലം അവതാരകനായ ഹ്യൂ എഡ്‌മീഡ്‌സ് ലേലത്തിനിടെ തളർന്ന് വീണിരുന്നു. ഇതേ തുടർന്ന് ലേലം നിർത്തി വെച്ചിരുന്നു.

ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഡൽഹി ക്യാപിറ്റൽസിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു. 6.25 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി വാർണറെ സ്വന്തമാക്കിയത്. ലേലപ്പട്ടികയിലെ മാർക്വീ കളിക്കാരിൽ ഒരാളായ വാർണർക്ക് വേണ്ടി ചെന്നൈ സൂപ്പർ കിംഗ്‌സും രംഗത്തുണ്ടായിരുന്നു.

ലേലത്തിൽ 10 കോടിക്ക് മുകളിൽ എത്തിയ ആദ്യ കളിക്കാരനായി ശ്രേയസ് അയ്യർ. ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്ററെ ₹12.25 കോടിക്ക് സ്വന്തമാക്കുന്നതിൽ കൊൽക്കത്ത ഫ്രാഞ്ചൈസി വിജയിച്ചു. പാറ്റ് കമ്മിൻസിനെ കൊൽക്കത്ത നിലനിർത്തി.


ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫാഫ് ഡു പ്ലെസിസിനെ ഏഴു കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) വാങ്ങി. ഉച്ചയ്ക്ക് ശേഷം ലേലം ആരംഭിച്ചപ്പോൾ രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരെയും ടീം സ്വന്തമാക്കി. ട്രെന്റ് ബോൾട്ടും രാജസ്ഥാനൊപ്പം ചേർന്നു. ജേസൺ റോയിയെ ഗുജറാത്ത് ടൈറ്റൻസ് അടിസ്ഥാന വിലയായ 2 കോടിയ്ക്ക് ടീമിൽ എത്തിച്ചു.

വിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 8.75 കോടി രൂപയ്ക്കാണ് ടീം താരത്തെ വാങ്ങിയത്. ഹോൾഡിന് പുറമെ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്, ഇന്ത്യൻ തരാം മനീഷ് പാണ്ഡെ എന്നിവരെയും ടീം സ്വന്തമാക്കി.

യഥാക്രമം 6.75 കോടി രൂപയ്ക്കും 4.60 കോടി രൂപയ്ക്കുമാണ് ഇവരെ ടീമിൽ എത്തിച്ചത്. ഡ്വെയ്ൻ ബ്രാവോ സിഎസ്‌കെയിൽ തിരിച്ചെത്തിയപ്പോൾ നിതീഷ് റാണ കെകെആറിലേക്ക് മടങ്ങി. ദീപക് ഹൂഡയെ ലഖ്‌നൗവിലേക്ക് വിറ്റു.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ താരം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like