കണ്ണൻ താമരാക്കുളത്തിന്റെ 'വിരുന്ന്' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'

തമിഴ് സൂപ്പർ താരം അർജുനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് `വിരുന്ന്´. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യം ഷൂട്ട് തുടങ്ങിയിരുന്നു. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിക്കി ഗിൽറാണി ആണ് ചിത്രത്തിലെ നായിക. 

മുകേഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു.

ലൂസിഫർ ഹിന്ദി സിരീസിലേക്ക് ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like