അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും.

കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇതിനോടകം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  40 കിമി വരെ വേഗത്തില്‍ മണിക്കൂറില്‍ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത് . ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍  പൊതുജനങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേസമയം മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല. വിവിധ ജില്ലകളില്‍  കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത ഴയും കാറ്റും തുടരുകയാണ്.

ആഘോഷങ്ങളും ആരവാരങ്ങളും ഓര്‍മ്മയിലൊതുക്കി നാളെ തൃശ്ശൂർ പൂരം.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like