കോവിഡിന് പിന്നാലെ ഭീതി പടർത്തി ബ്ലാക് ഫംഗസ്

ബ്ലാക് ഫംഗസ് രോഗം വർധിച്ച് വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ

കോവിഡിന് പിന്നാലെ ബ്ലാക് ഫംഗസ് ഇന്ത്യയിൽ ഭീതി പടർത്തുകയാണ്.  ഇതുവരെ ബ്ലാക് ഫംഗസ് ബാധ കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ അറിയിച്ചു. മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ് പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ്. രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി ഈ രോ​ഗം ബാധിക്കുന്നതോടെ കുറയുന്നു. ഒന്നിലധികം രോ​ഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലി​ഗ്നൻസി, വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോ​ഗികൾ,  എന്നിവയുള്ളവരെ രോ​ഗം ബാധിക്കാം. 

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസം, ഛർദിയിൽ രക്തത്തിന്റെ അംശം, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോ​ഗ്യ വിദ​ഗ്ധരെ ബന്ധപ്പെടനംണം. ബ്ലാക്ക് ഫം​ഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ബ്ലാക് ഫഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു. കോവിഡ് മുക്തരായ പ്രമേഹരോഗികളിൽ ഹൈപ്പർ ഗ്‌ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും മുന്നറിയിപ്പ്.

"ടീം കേരളാ മന്ത്രിസഭ"

Author
Sub-Editor

Sabira Muhammed

No description...

You May Also Like