കോവിഡ് പ്രഹരമേറ്റ് കേരളവും: അതി തീവ്ര മുപ്പത് ജില്ലകളിൽ പത്തെണ്ണം കേരളത്തിൽ

കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാൾ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്​ വിട്ടത്​.

കഴിഞ്ഞ രണ്ടാഴ്​ചയായി രാജ്യത്ത് അതി തീവ്രമായി കോവിഡ്​ കേസുകള്‍ നിലനിൽക്കുന്ന  30 ജില്ലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതിൽ 10 എണ്ണവും കേരളത്തിലാണ്. ആന്ധ്രപ്രദേശിൽ ഏഴ് ജില്ലകളിലും, കര്‍ണാടകയിൽ മൂന്ന് ജില്ലയിലും, തമിഴ്​നാടിൽ ഒരു ജില്ലയിലും സാഹചര്യം അതീവ ഗുരുതരമാണ്.  കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാൾ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്​ വിട്ടത്​.

കഴിഞ്ഞ രണ്ട്​ ദിവസമായി കേരളത്തിലെ കോഴിക്കോട്​, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, പാലക്കാട്​, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുകളില്ലാതെ നിൽക്കുകയാണ്. ഈസ്​റ്റ്​ ഗോദാവരി, ചിറ്റൂര്‍, ശ്രീകാകുളം, ഗുണ്ടൂര്‍, വിശാഖപട്ടണം, അനന്തപൂര്‍, കുര്‍നൂല്‍ എന്നീ ജില്ലകളാണ് ആന്ധ്രപ്രദേശില്‍ തീവ്രസാഹചര്യത്തിൽ നിൽക്കുന്നത്. ബംഗളൂരു അര്‍ബന്​ പുറമേ മൈസൂര്‍, തുമകുരു ജില്ലയും കര്‍ണാടകയിലെ തീവ്രത ഏറിയ പട്ടികയിലുണ്ട്. ഇതിന്​ പു​റമേ ഹരിയാനയിലെ നോര്‍ത്ത്​ ഗുരുഗ്രാം, ഫരീദാബാദ്​ ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ്​ കേസുകള്‍ കുറയാതെ നില്‍ക്കുകയാണ്​.

കർശന നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ ലോക്ക്ഡൗൺ

Author
Sub-Editor

Sabira Muhammed

No description...

You May Also Like