വനംകൊള്ള അഴിമതിക്കെതിരെ പ്രതിഷേധ സമരം നടത്തി ബി ജെ പി
കോടികളുടെ വനംകൊള്ള നടത്തിയ അഴിമതിക്കാരെ ജയിലിൽ അടക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം

കോടികളുടെ വനംകൊള്ള നടത്തിയ അഴിമതിക്കാരെ ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊട്ടിയൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ഉപരോധം നടത്തി.
സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ് ശിവ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ശശി അധ്യക്ഷത വഹിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് അരുൺ എ ഭരത്, ന്യൂനപക്ഷ യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് സണ്ണിജോസഫ്, ബിജെപി മണ്ഡലം കമ്മിറ്റി അംഗം കെ സി രാധാകൃഷ്ണൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി ദീപക് എന്നിവർ സംസാരിച്ചു.