ലോക്​ഡൗണ്‍: യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

ജലമാർഗ്ഗങ്ങളും റോഡുകളും ഉൾപ്പടെയുള്ള പൊതുഗതാഗത സേവനങ്ങൾ നിർത്തിവെക്കും. 

സംസ്ഥാനത്ത് നാളെമുതൽ പത്ത് ദിവസത്തേക്കുള്ള സമ്പുർണ ലോക്കഡൗണിൽ ജലമാർഗ്ഗങ്ങളും റോഡുകളും ഉൾപ്പടെയുള്ള പൊതുഗതാഗത സേവനങ്ങൾ നിർത്തിവെക്കും. റെയിൽ, വ്യോമ ഗതാഗതം അനുവദിക്കുമെങ്കിലും മെട്രോ സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. അടിയന്തര സേവനങ്ങള്‍, ഫയര്‍, ക്രമസമാധാന,  ചരക്ക് ഗതാഗതം എന്നിവ അനുവദിക്കും.  അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കൂ. കോവിഡ് വാക്സിനേഷനും ആശുപത്രികളിലും  സത്യവാങ്​മൂലം ഉണ്ടെങ്കിൽ സ്വകാര്യ വാഹനങ്ങളില്‍ യാത്ര അനുവദിക്കും. താല്‍ക്കാലികമായി  ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നിര്‍ത്തിവെക്കും. വിനോദസഞ്ചാരികള്‍ കുടുങ്ങിപ്പോവുകയോ മെഡിക്കല്‍, മറ്റ്​ അടിയന്തിര മേഖലയിലുള്ളവര്‍ താമസിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ ലോഡ്ജുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. 

ടിക്കറ്റ്​ കൈയില്‍ ഉണ്ടെങ്കിൽ ടാക്​സിയില്‍ വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും സഞ്ചരിക്കാന്‍ അനുവദിക്കും. ടാക്സി, ഉബര്‍, ഓല, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും ആശുപത്രിയിലേക്കും സഞ്ചരിക്കാം.  ലോക്​ഡൗണ്‍ കാലത്ത്​ അവശ്യസര്‍വിസുകള്‍ ഒഴികെയുള്ള  സംസ്​ഥാന, കേന്ദ്ര സര്‍ക്കാര്‍ സ്​ഥാപനങ്ങള്‍ തുറക്കില്ല. കേബിള്‍, ഡി.ടി.എച്ച്‌​ സേവനം അനുവദിക്കുന്നതിനോടൊപ്പം ബാങ്കുകള്‍, പെട്രോള്‍പമ്പ്​, കൊറിയര്‍, തപാല്‍, ആരോഗ്യമേഖല, പലചരക്ക്​ - മത്സ്യ -മാംസ- പാല്‍ കടകള്‍, മാധ്യമങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പ്രവൃത്തിക്കാം.

അതിതീവ്രം കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like