'ഭൂതകാലം'; ഷെയ്ൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- Posted on October 05, 2021
- Cinemanews
- By JAIMOL KURIAKOSE
- 220 Views
ഷെയ്ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമാണ് 'ഭൂതകാലം'. രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷെയ്ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്.
രേവതിയും, സൈജു കുറുപ്പും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഷെയ്ൻ നിഗം ഫിലിംസിന്റെയും ബാനറിൽ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്. ഷെയ്ൻ നിഗമാണ് ഗാനരചന. തിരക്കഥ എഴുതുന്നത് സംവിധായകൻ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. എ ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ബിനു മുരളി പ്രൊഡക്ഷൻ കൺട്രോളര്‍. ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ നിർവഹിക്കുന്നു.