തേഞ്ഞിപ്പാലം പോക്സോ കേസ്; ഫറോക്ക് പൊലീസിനെതിരെ ഗുരുതര ആരോപണം

കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സി ഐ അലവി ഭീഷണിപ്പെടുത്തി

തേഞ്ഞിപ്പാലം പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പൊലീസിനെതിരെ പരാതിയുമായി യുവാവ്. പെൺകുട്ടിയുടെ പീഡന പരാതി പറയാൻ സഹായിച്ചതിന് പൊലീസ് മർദിച്ചതായി പ്രതിശ്രുത വരൻ. പെൺകുട്ടിയെയും തന്നേയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചു. മനുഷ്യാവകാശ കമ്മിഷന് യുവാവ്  പരാതി നൽകി. 

കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സി ഐ അലവി ഭീഷണിപ്പെടുത്തിയെന്ന് യുവാവ് വ്യക്തമാക്കി. പരാതിയെപ്പറ്റി പൊലീസിനോടന്വേഷിച്ച സാമൂഹിക പ്രവർത്തകയോടും മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയത്. 

മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനല്‍കി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. പരസ്പരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ വൈകിയാല്‍ പെണ്‍കുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. 

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോള്‍ സംഭാഷണം, വാട്‌സപ്പ് ചാറ്റുകള്‍ എന്നിവും പരിശോധിക്കുകയാണ്. 

മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like