തക്കാളിയിൽ വൈറസ് ബാധ; ദുരിതത്തിലായി കർഷകർ

തക്കാളി കൃഷിയുടെ 70% രോഗബാധ ഏറ്റതോടെ സതാര ജില്ലയിൽ 20 ടൺ മുതൽ 25 ടൺ വരെ തക്കാളി കളയേണ്ട സ്ഥിതിയിലാണിപ്പോൾ. 

കോവിഡ് മഹാമാരിയെ തുടർന്ന് ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കർഷകരെ വലച്ച് തക്കാളിയിലെ വൈറസ് ബാധ. സതാര, അഹമ്മദ് നഗർ, പൂനെ എന്നിവിടങ്ങളിലെ തക്കാളി കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തക്കാളി കൃഷിയുടെ 70% രോഗബാധ ഏറ്റതോടെ സതാര ജില്ലയിൽ 20 ടൺ മുതൽ 25 ടൺ വരെ തക്കാളി കളയേണ്ട സ്ഥിതിയിലാണിപ്പോൾ.  കഴിഞ്ഞവർഷവും മഹാരാഷ്ട്രയിലെ തക്കാളി കൃഷിയെ വൈറസ് ബാധിച്ചിരുന്നു. കർഷകരുടെ ഇടയിൽ  "ട്രീ കളർവൈറസ് "എന്നറിയപ്പെടുന്ന ഈ വൈറസ്  ബാധയേറ്റ് ചുവന്ന തക്കാളി മഞ്ഞ തക്കാളി ആവുകയും, ഉൾവശം കറുപ്പ് നിറത്തോടു കൂടി തക്കാളി കൊഴിഞ്ഞു വീഴുകയും ചെയ്യുകയാണ്.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിരുന്നു എങ്കിലും, വൈറസ് ബാധയെറ്റ് തക്കാളി നശിച്ചുപോവുകയാണ്. 

സംഗം നഗറിൽ കഴിഞ്ഞ അഞ്ചു വർഷമായി 1.5 ഏക്കറിൽ തക്കാളികൃഷി നടത്തിപ്പോരുന്നു. എന്നാൽ ഇവിടെ ആദ്യമായാണ് തക്കാളിക്ക് വൈറസ് ബാധ ഏൽക്കുന്നത്. തക്കാളി കൃഷി ചെയ്യാൻ വേണ്ടി 1.25 ലക്ഷം രൂപ മുതൽ മുടക്കിയ കർഷകർ ഇപ്പോൾ കിലോയ്ക്ക് 3 രൂപ നിരക്കിൽ വില്പന നടത്താൻ നിർബന്ധിതരാകുകയാണ്. ഹോട്ടികൾച്ചർ വഴി കൃഷികൾക്ക് ഇൻഷൂറൻസ് പരിരക്ഷ എടുക്കാത്തതിനാൽ, നഷ്ടം കർഷകർ സ്വയം വഹിക്കേണ്ട അവസ്ഥയാണുള്ളത്.

ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്ന് പുറത്തിറങ്ങും

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like