കോവിഡ് ബാധിച്ച നഴ്സിനെ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടു

സംഘടന ബലം ഇല്ലാത്ത ആശുപത്രിയിലെ നഴ്സുമാർക്ക് ഇതുപോലത്തെ ദുരനുഭവങ്ങൾ നിരവധി നേരിടുന്നുണ്ട്. 

കോവിഡ് ബാധിച്ച നഴ്സിനെ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി ഫേസ്ബുക് പോസ്റ്റ്. സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിനെതിരെയാണ് ആശുപത്രി അധികൃതരുടെ ഈ ക്രൂര കൃത്യം. സംഘടനാ ബലം ഇല്ലാത്ത ആശുപത്രികളിൽ ജോലിചെയ്യുന്ന നിരവധി നഴ്സുമാർ ഇത്തരം ദുരനുഭവങ്ങൾ ഏറ്റ് വാങ്ങുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

പ്രൈവറ്റ് ആശുപത്രിയുടെ ഈ നെറികെട്ട നടപടിക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. എന്ത് Job Security ആണ് നഴ്സുമാർക്ക് ഉള്ളത്..??? സംഘടന ബലം ഇല്ലാത്ത ആശുപത്രിയിലെ നഴ്സുമാർക്ക് ഇതുപോലത്തെ ദുരനുഭവങ്ങൾ നിരവധി നേരിടുന്നുണ്ട്. ആലപ്പുഴയിലെ നഴ്സിംഗ് സഹോദരിയുമായും കുടുംബത്തോടും ഞങ്ങൾ സംസാരിച്ചു. ആ കുട്ടിക്ക് ഞങ്ങൾ ( UNA ) ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഞങ്ങൾ സംരക്ഷിക്കും. ഇനി ഒരു നഴ്സിനും ഈ ദുരവസ്ഥ ഉണ്ടാകരുത്. നഴ്സിംഗ് സമൂഹം ഒന്നടങ്കം ശക്തമായി ഈ വിഷയത്തിൽ പ്രതിഷേധം രേഖപെടുത്തണം. ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തും.. 


Author
Sub-Editor

Sabira Muhammed

No description...

You May Also Like