കേരള വുമൺസ് ലീഗ് ഫുട്ബോൾ മത്സരങ്ങൾ സമാപിച്ചു

ഗോൾനില 6-0 

റു വർഷത്തെ ഇട വേളയ്ക്ക് ശേഷം പെൺ പടകൾ മാറ്റുരച്ച കേരള വുമൺസ് ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നലെസമാപനമായി. കേരള വുമൺസ്‌ ലീഗിന്റെ 30 ആമത് മത്സരമാണ് വിജയകരമായി പരിസമാപിച്ചത്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരങ്ങളിൽ ആറു ടീമുകളാണ് പങ്കെടുത്തത്. ഇതിൽ നിന്നും അവസാന മത്സരത്തിലേക്ക് യോഗ്യത നേടിയത്  ഗോകുലം കേരള എഫ് സിയും ഡോൺ ബോസ്കോ എഫ് എയും ആയിരുന്നു.

മിന്നും പ്രകടനമാണ്  ഇരു ടീമുകളും അവസാന കളിയിൽ കാഴ്ച വെച്ചത്. ഗോകുലം കേരള എഫ് സി ഒന്നാമതെത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടാണ് ഡോൺ ബോസ്കോ എഫ് എ കളിയിൽ രണ്ടാം സ്ഥാനം കൈ വരിച്ചത്. 

ഗോകുലം എഫ് സി താരങ്ങളുടെ ആത്മ വീര്യം കെടുത്തും വിധമുള്ള പ്രതിരോധമാണ് ഡോൺ ബോസ്കോയുടെ ചുണക്കുട്ടികൾ കളിക്കളത്തിൽ കാഴ്ച വെച്ചത്.

90  മിനിട്ടിലേറെ നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് ഗോകുലം കേരള എഫ് സിയ്ക്ക് മുന്നേറാനായത്.  മത്സരങ്ങളിൽ പങ്കെടുത്ത അഞ്ചു ടീമുകളെക്കാളും മികച്ച പ്രകടനം തന്നെയാണ് ഡോൺ ബോസ്കോ എഫ് എ മത്സരങ്ങളിലുടനീളം കാഴ്ച വെച്ചത്. ഗോകുലം കേരള എഫ് സിയുടെ പ്രകടനങ്ങളെ നിഷ്പ്രഭമാക്കും വിധമുള്ള പോരാട്ടം ഡോൺ ബോസ്കോ മാത്രമാണ് മത്സരങ്ങളിൽ എല്ലാം തന്നെ കാഴ്ച വെച്ചത്.

ഡോൺ ബോസ്കോ അവസാന നിമിഷങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഗോകുലം കേരള എഫ് സി മുന്നേറി. എങ്കിലും തുടക്കക്കാർ എന്ന നിലയിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഡോൺ ബോസ്കോ എഫ് എയുടെ താരങ്ങൾക്ക് കഴിഞ്ഞത് തികച്ചും അഭിനന്ദനാർഹമാണ്. അന്താരാഷ്ട്ര മത്സരങ്ങളുടെ നിലവാരത്തിലേക്ക് കളിയെ നയിക്കാൻ ഡോൺ ബോസ്കോയുടെ താരങ്ങൾ നിർണായകമായ പങ്കാണ് വഹിച്ചത്.

ഈ ടൂർണമെന്റിൽ റെഡ് കാർഡുകൾ ഉണ്ടായിരുന്നില്ല എന്നതും കളിയെ വ്യത്യസ്തമാക്കി.  അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ പക്വമായ താരങ്ങളാണ് ഡോൺ ബോസ്കോ എഫ് എയുടെ വാഗ്ദാനങ്ങൾ  എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇന്നലത്തെ പോരാട്ടത്തിലെ അത്യുജ്വല പ്രകടനം

ഇന്ത്യയിൽ വച്ച് തന്നെ ടൂർണമെൻ്റ് നടത്താൻ ശ്രമം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like