ഇനി പാലപ്പം സോഫ്റ്റ്‌ ആയില്ലെന്ന് പറയരുതേ....

അടുത്ത ദിവസമാവുമ്പോൾ ഈ മാവ് നല്ല രീതിയിൽ പൊങ്ങി  വന്നിട്ടുണ്ടാവും

ഞമ്മൾ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് പാലപ്പം. ക്രിസ്മസിനൊക്കെ പാലപ്പം ഊണ് മേശയിൽ പ്രധാന വിഭവവുമാണ്. എന്നാൽ പാലപ്പം പലർക്കും ശെരിയായി കിട്ടാറില്ല. പാലപ്പം ഉണ്ടാക്കുമ്പോൾ അതിനു വേണ്ടി എടുക്കുന്ന ചേരുവയും അവയുടെ അളവുകളിലും കൃത്യത ഉണ്ടാവാൻ ശ്രെദ്ധിക്കേണ്ടതാണ്.

എങ്ങനെ വീട്ടിൽ തന്നെ സ്വയം നല്ല സോഫ്റ്റ്‌ പാലപ്പം  തയാറാക്കാം എന്ന് നമുക്ക് നോക്കാം...പാലപ്പം തയ്യാറാക്കാനായി 2 കപ്പ്‌  പച്ചരിയും, കാൽ കപ്പ് ചോറും,കാൽ  കപ്പ്‌  തേങ്ങയും  ഒരു നുള്ള് യീസ്റ്റ്  ഉം, പാകത്തിന്  വെള്ളം, ഉപ്പ്  എന്നിവയാണ് ആവശ്യമുള്ളത്.പാലപ്പം  തയ്യാറാക്കാനായി പച്ചരി തലേ ദിവസം  തന്നെ മിനിമം 8 മണിക്കൂർ  എങ്കിലും വെള്ളത്തിൽ കുതിർത്തു നല്ല രീതിയിൽ അരച്ചെടുക്കണം ഒരു വിധത്തിൽ  അത്  അരഞ്ഞു വരുമ്പോൾ തേങ്ങയും ചോറും അരയ്ക്കാനാവശ്യമായ വെള്ളവും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. ഇതിലേക്ക് ഈസ്റ്റും ചേർത്ത് അരച്ചതിനു ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ അടച്ചു വെക്കുക. അടുത്ത ദിവസമാവുമ്പോൾ ഈ മാവ് നല്ല രീതിയിൽ പൊങ്ങി  വന്നിട്ടുണ്ടാവും. ഇതിലേക്ക് പാകത്തിന്  ഉപ്പും  ചേർത്ത് നല്ല രീതിയിൽ  യോജിപ്പിച്ചതിനു ശേഷം അപ്പ ചട്ടിയോ കാടായിയോ അടുപ്പത്തു വെച്ച് അത് നല്ല രീതിയിൽ ചൂടായി കഴിഞ്ഞാൽ ഈ മാവ് ഓരോ തവി വീതം  ഒഴിച്  കൊടുത്ത് നന്നായി ചുറ്റിച്ചു കൊടുക്കുക. അപ്പച്ചട്ടി  മൂടി കൊണ്ട്  അടച്ചു വെച്ച് അപ്പം 1ഓ 2ഓ മിനിറ്റ്  വേവിച്ചെടുക്കുക. നല്ല  സോഫ്റ്റ്‌ ആയ പാലപ്പം  റെഡി.ഇത് നിങ്ങൾക് ഇഷ്‌ടമുള്ള  കറികളോടൊപ്പം സെർവ് ചെയ്യാവുന്നതാണ്..

Author
No Image

Naziya K N

No description...

You May Also Like