കേന്ദ്രനിയമം ആരാധനാലയങ്ങളിലെ വെട്ടിക്കെട്ട് മുടക്കും : മന്ത്രി വി. എൻ വാസവൻ

  • Posted on October 22, 2024
  • News
  • By Fazna
  • 28 Views

പൂരത്തെ തകർക്കും.

സി.ഡി. സുനീഷ്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഫോടകവസ് തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ  ആരാധനാലയങ്ങളിലെ ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാരങ്ങളുടെ ഭാഗവുമായ  വെടിക്കെട്ട് മുടങ്ങും. ഇത് അംഗീകരിക്കാൻ ആവില്ലന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ പ്രസ്താവനയിൽ പറഞ്ഞു. 

നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്സ്ലെഗീസ്.എഐ ((Lexlegis.ai)

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെ ആരാധനാലയങ്ങളിലെ  വെടിക്കെട്ട് തന്നെ ഇല്ലാതാക്കും വെടിക്കെട്ട് പുരയിൽനിന്ന് 200 മീറ്റർ അകലെ യാകണം വെടിക്കെട്ട് നടത്താനെ ന്നാണ് പ്രധാന ഭേദഗതി. ഇതനു സരിച്ച്  പുര ത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടിൽപ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തപൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് മന്ത്രി പറഞ്ഞു. 

ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധന ആലയങ്ങളുടെ  മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ  പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. അനാവശ്യമായും യുക്തിയില്ലാ ത്തതുമായ തീരുമാനമാണ് പുതി യതെന്ന് വ്യക്തം. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധാനലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞു.



Author
Citizen Journalist

Fazna

No description...

You May Also Like