കേരളത്തിലെ ഏറ്റവും വലിയ കിഡ്‌സ് ഫാഷൻ ഷോ മിടുക്കിക്കുട്ടിയുടെ ആദ്യ ഓഡിഷൻ നാളെ തൃശ്ശൂരിൽ
- Posted on April 02, 2022
- News
- By NAYANA VINEETH
- 366 Views
മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ സെലക്സ് മാളിൽ വെച്ച് നടക്കും

കേരളത്തിലെ മിടുക്കികളെ വരവേൽക്കാൻ മിടുക്കി കുട്ടി സീസൺ ത്രീ എത്തുന്നു. പ്രിൻസ് പട്ടു പാവാട മിടുക്കി കുട്ടി സീസൺ ത്രീയുടെ ഈ വർഷത്തെ ഓഡിഷൻ ഏപ്രിൽ 3 മുതൽ ആരംഭിക്കും.
മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ സെലക്സ് മാളിൽ വെച്ച് നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
പത്തിലേറെ ടൈറ്റിലുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓഡിഷൻ മുതൽ മത്സരാർത്ഥികൾക്ക് സമ്മാനം ലഭിക്കും വിധമാണ് പ്രിൻസ് പാട്ടുപാവാട മിടുക്കിക്കുട്ടി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
25 ലക്ഷത്തില്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
കോറിയോഗ്രാഫിയും ഗ്രൂമിംഗ് സെഷനും പ്രശസ്ത ഫാഷൻ കോറിയോഗ്രാഫർ ആയ ദാലു കൃഷ്ണദാസ് നിർവഹിക്കും. എറണാകുളം മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് മെയ് 29ന് ഫൈനൽ മത്സരങ്ങൾ അരങ്ങേറും.