മിൽമ പാൽ ഉപയോഗിച്ച് ചിക്കൻ കറി തയ്യാറാക്കാം..
- Posted on December 21, 2020
- Kitchen
- By Naziya K N
- 436 Views
ചിക്കൻ കറി പാലുപയോഗിച്ച് കറി വെച് കഴിച്ചിട്ടുണ്ടോ..ഇല്ലെങ്കിൽ ഒരു തവണ എങ്കിലും ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ
ചിക്കൻ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യകരമാണോ? എല്ലാവരുടെയും മനസ്സിൽ പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമാണ് ഇത്. നമ്മളിൽ മിക്കവരുടെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ചിക്കൻ. മിക്കവാറും എല്ലാ ദിവസവും ചിക്കൻ ആസ്വദിച്ചു കഴിക്കുകയും ചെയ്യും പലരും. കറി വെച്ചതും പൊരിച്ചതും, ഗ്രിൽ ചെയ്തതും ബ്രോസ്റ്റ് ചെയ്തതുമൊക്കെയായി വിവിധ രീതിയിൽ നാം ചിക്കൻ വിഭവങ്ങൾ ദിവസവും കഴിക്കാറുണ്ട്. ഇത്തരം വിഭവങ്ങളെല്ലാം നിങ്ങളുടെ നാവിൽ രുചിയുടെ മേളം തീർക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങൾക്കറിയാമോ, ആരോഗ്യപരമായ അനവധി ഗുണങ്ങളും ചിക്കൻ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചിക്കൻ വിഭവങ്ങളെല്ലാം. ഇവയിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, പലതരം മിനറലുകൾ എന്നിവയെല്ലാം ഉൾക്കൊണ്ടിരിക്കുന്നു.
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ കാര്യം വരുമ്പോൾ നമ്മളിൽ പലരും പലപ്പോഴും ചിന്തിക്കുന്നത് ദിവസേന മാംസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ്. ഈ വിശ്വാസം ഭാഗികമായി തെറ്റായ ഒന്നാണെന്ന കാര്യം ആദ്യമേ അറിഞ്ഞിരിക്കണം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ കഴിക്കുന്ന മാംസത്തിന്റെ തരവും മാംസം പാചകം ചെയ്യുന്ന രീതിയും നമ്മുടെ ശരീരത്തിന് ആരോഗ്യഗുണങ്ങൾ പകർന്നു നൽകുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ചിക്കന്റെ കാര്യമെടുക്കുകയാണെങ്കിൽ വളരെയധികം എരിവും സുഗന്ധവ്യഞ്ജനങ്ങളും, ക്രീമുകളും, ഒക്കെ ചേർത്ത് തയ്യാറാക്കിയെടുക്കുന്ന ചിക്കൻ വിഭവങ്ങൾ ഒരു പക്ഷേ പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യഗുണങ്ങൾ പകർന്നു നൽകാൻ സഹായിച്ചെന്നു വരില്ല. ചിക്കൻ ഉപയോഗിച്ചുകൊണ്ട് ഏറ്റവും മികച്ച രീതിയിൽ ശരീരത്തിന് ആരോഗ്യഗുണങ്ങൾ ലഭ്യമാക്കാനുള്ള പാചകരീതി ഒന്നുകിൽ ചിക്കൻ ഗ്രിൽ ചെയ്തു കഴിക്കുക അല്ലെങ്കിൽ ചുട്ടെടുത്ത് കഴിക്കുക എന്നതാണ്.