അതി തീവ്ര വൈറസ് കേരളത്തിലും സ്ഥിതീകരിച്ചു!!!..

ഇതിനെ തുടർന്ന് സംസ്ഥാനത്തെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി.

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം  സംഭവിച്ച കോവിഡ് വൈറസിനെ കേരളത്തിലും സ്ഥിതീകരിച്ചു എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.യുകെയിൽ നിന്നുമെത്തിയ 6 പേർക്കാണ്  രോഗം സ്ഥിതീകരിച്ചത്.ആലപ്പുഴ 2  പേർക്ക്,കോഴിക്കോട്-2 പേർക്ക് കോട്ടയം 1 ,കണ്ണൂർ 1 എന്നിങ്ങനെയാണ്  രോഗം സ്ഥിതീകരിച്ചത്.ഇവരെല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും  ആരോഗ്യ മന്ത്രി പറഞ്ഞു .

വളരെ വേഗത്തിൽ ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയുന്നതും പകരാനും ശേഷിയുള്ളവയാണ് വകഭേദം സംഭവിച്ച പുതിയ കോവിഡ്  വൈറസ്.ഇതിനെ തുടർന്ന് സംസ്ഥാനത്തെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി.പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വിദേശത്തു നിന്നും വരുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.കൂടുതൽ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജനങ്ങൾ കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
' തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ........'

https://enmalayalam.com/news/tzeK41v8

Author
No Image

Naziya K N

No description...

You May Also Like