മുൻ ഗതാഗത മന്ത്രി കെ.ശങ്കരനാരായണ പിള്ള വിടവാങ്ങി

കെ.ശങ്കരനാരായണ പിള്ള കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്

മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. അദ്ദേഹത്തിന്റെ  നെടുമങ്ങാടുള്ള വസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്  ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ  യാത്രാ മധ്യേയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം കോവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ട് നൽകും.

കെ.ശങ്കരനാരായണ പിള്ള കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്. ഇ.കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയുമായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോവിഡ് മരണം 15,408 ആയി

Author
Sub-Editor

Sabira Muhammed

No description...

You May Also Like