ഷോട്ട് പുട്ട് യോഗ്യത മത്സരത്തിൽ താജീന്ദർ പാൽ പുറത്ത്

ഏഷ്യൻ ഗെയിംസിൽ 20.75 മീറ്റർ സ്വന്തമാക്കി ജക്കാർത്തയിൽ  സ്വർണ്ണ മെഡൽ നേടിയ താരമാണ് താജീന്ദർ പാൽ ടൂർ

ടോക്യോ ഒളിംപിക്‌സ് ഷോട്ട് പുട്ട്  മത്സരത്തിൽ ഇന്ത്യൻ താരം തജീന്ദർ പാൽ ടൂർ പുറത്തായി. പുരുഷ വിഭാഗം ഷോട്ട് പുട്ട് യോഗ്യത റൗണ്ടിൽ ആദ്യ ശ്രമത്തിൽ 19.99 മീറ്റർ ദൂരം കണ്ട താരത്തിനു, തുടർന്നുള്ള രണ്ടു അവസരങ്ങളും ഫൗളായി മാറുകയായിരുന്നു. പതിമൂന്നാം സ്ഥാനത്തേക്ക് പിൻന്തള്ളപെട്ട താരത്തിനു തുടർന്നുള്ള റൗണ്ടുകൾ മത്സരിക്കാനാകില്ല.  ഏഷ്യൻ ഗെയിംസിൽ 20.75 മീറ്റർ സ്വന്തമാക്കി ജക്കാർത്തയിൽ  സ്വർണ്ണ മെഡൽ നേടിയ താരമാണ് താജീന്ദർ പാൽ ടൂർ.

പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 4 ൽ പുതിയ ദേശീയ റെക്കോർഡോടെയാണ് ഷോട്ട് പുട്ടർ തജീന്ദർ പാൽ സിംഗ് ടൂർ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്. 21.49 മീറ്റർ എറിഞ്ഞുകൊണ്ട്  ഒളിമ്പിക് യോഗ്യതാ മാർക്ക് 21.10 മീറ്റർ മറികടന്നു. ആദ്യ ശ്രമത്തിൽ 21.49 മീറ്റർ എറിഞ്ഞ അദ്ദേഹം സ്വന്തം ദേശീയ റെക്കോർഡ് തകർത്തുകൊണ്ടാണ് ഒളിംപിക്‌സ്നു നേരിട്ട് യോഗ്യത നേടിയത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയായിരുന്നു ഈ 26 കാരൻ.അതിനാൽ തന്നെ യോഗ്യതാ റൗണ്ടിലെ പുറത്താകൽ ഇന്ത്യക് തിരിച്ചടിയായി.

ഒളിമ്പിക്സ് താരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യ അതിഥികളായി ക്ഷണിച്ച് നരേന്ദ്ര മോദി

Author
Citizen journalist

Krishnapriya G

No description...

You May Also Like