മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരമുഖത്തേക്ക്

നേരത്തെ കടകൾ  തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെന്നും എന്നാൽ അദ്ദേഹം വാക്ക് പാലിച്ചില്ലാ എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ

വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരമുഖത്തേക്ക്.  ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സമരം. ഓഗസ്റ്റ് ഒൻപത് മുതൽ കടകൾ സംസ്ഥാന വ്യാപകമായി തുറക്കാനും സെക്രട്ടേറിയറ്റിന് മുന്നിൽ ഓഗസ്റ്റ് രണ്ട് മുതൽ ധർണ്ണയിരിക്കാനും വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേ മതിയാവൂ, വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. നേരത്തെ കടകൾ  തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെന്നും എന്നാൽ അദ്ദേഹം വാക്ക് പാലിച്ചില്ലാ എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ പറഞ്ഞു.

ഓഗസ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ്ണക്ക് ശേഷം കടകൾ സംസ്ഥാനം ഒട്ടാകെ തുറക്കുമെന്നും ഏതെങ്കിലും വ്യാപാരികൾക്ക് സർക്കാർ ഉദ്യോ​ഗസ്ഥരിൽ നിന്നും മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു.

പ്ലസ് ടു ഫലം പ്രഖ്യാപനം; 87.94 ശതമാനം വിജയം

Author
Sub-Editor

Sabira Muhammed

No description...

You May Also Like