പിറന്നാൾ ട്രിബൂട്ടിന് കേരളത്തിലെ ചുണക്കുട്ടികൾക്ക് ആശംസ അറിയിച്ച് തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ

സൂര്യയുടെ കരിയറിലെ ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ അയനിന്റെ ഗാനത്തിന് ചുവടുവച്ചു കൊണ്ട് തിരുവനന്തപുരം ചെങ്കൽ ചൂളയിലെ കുട്ടികൾ ചെയ്ത വീഡിയോയാണ് നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത്

തമിഴ് നടൻ സൂര്യയുടെ പിറന്നാൾ പ്രമാണിച്ച് കേരളത്തിലെ കുട്ടി ആരാധകർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരുന്നു. സൂര്യയുടെ കരിയറിലെ ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ അയനിന്റെ ഗാനത്തിന് ചുവടുവച്ചു കൊണ്ട് തിരുവനന്തപുരം ചെങ്കൽ ചൂളയിലെ കുട്ടികൾ ചെയ്ത വീഡിയോയാണ് നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ചിത്രത്തിലെ പറ പറക്കത് പകലാ നീ എന്ന പാട്ടിന് സമാനമായ രീതിയിൽ തന്നെയാണ് സ്മാർട്ട്‌ ഫോൺ മാത്രം ഉപയോഗിച്ച് ഈ മിടുക്കർ സിനിമയെ വെല്ലും തരത്തിലുള്ള ചിത്രീകരണം നടത്തിയത്. പലയിടത്തുനിന്നും അഭിനന്ദനങ്ങൾ എത്തിയങ്കിലും പ്രിയതാരം വീഡിയോ കണ്ടതാണ്, കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്നത്. തന്റെ ഒഫീഷ്യൽ പേജ്ലാണ്  ഓൾ കേരള ഫാൻസ്‌ പേജ് നെ മെൻഷൻ ചെയ്ത് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സൂര്യ ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത് വിട്ടു

Author
Citizen journalist

Krishnapriya G

No description...

You May Also Like