ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനടുത്തെത്തി - ഇന്ത്യ

അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി  ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്  ഒരു കാൽ വച്ചു.

അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി  ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്  ഒരു കാൽ വച്ചു. എന്നാൽ, ലോർഡ്‌സിൽ നടക്കുന്ന  ഫൈനലിൽ ന്യൂസിലൻഡിനെതിരെ സ്ഥാനം പിടിക്കാൻ നാലാം ടെസ്റ്റിൽ  നരേന്ദ്ര മോദി സ്റ്റേഡിയത്തിലും തോൽവിയറിയാതെ ഇന്ത്യ പുറത്തുവരുന്നത് ഉറപ്പാക്കേണ്ടതുണ്ട് . അഥവാ ഇന്ത്യ തോറ്റാൽ, ഓസ്‌ട്രേലിയ ഡബ്ല്യു ടി സി ഫൈനലിലേക്ക് കടക്കും. അതുകൊണ്ട് , ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലും ഇന്ത്യ വിജയമുറപ്പിക്കേണ്ടതുണ്ട് .

ഡബ്ല്യു ടി സിയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ ഇന്ത്യ അടുത്തെത്തിയതോടെ  ട്വിറ്ററിൽ പ്രതികരണങ്ങൾ നിറഞ്ഞു. "ഡബ്ല്യു ടി സി ഫൈനലിനായുള്ള മൽസരത്തിൽ തുടർന്ന  രണ്ട് ദിവസത്തെ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ! അക്സറും അശ്വനും അസാധാരണരായിരുന്നു, എന്നാൽ അവസാന ടെസ്റ്റിൽ ബാറ്റ്സ്മാൻമാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും, ” മുൻ ഇന്ത്യ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു.

ലോകം ഉറ്റുനോക്കി മൂന്നുപേർ

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like