N440K ബ്രിട്ടനിൽ കണ്ടതിനേക്കാളും ഭീകരൻ നമ്മുടെ രാജ്യത്ത് !!!

ആന്ധ്രയിൽ  N440K  കണ്ടെത്തിയത് 34 % കോവിഡ് ബാധിതരിൽ ...


നമ്മുടെ രാജ്യത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂൺ എസ്‌കേപ്പ് മറികടക്കാൻ കഴിവുള്ളവയാണെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.ആന്ധ്രാ പ്രദേശിൽ 34%  കോവിഡ് ബാധിതരിൽ കണ്ടെത്തിയ N440K  എന്ന വകഭേദം ശരീരത്തിന്റെ ഇമ്മ്യൂൺ എസ്‌കേപ്പ് മൊത്തം നശിപ്പിക്കാൻ ശേഷിയുള്ളവയാണ്.നമ്മുടെ രാജ്യത്ത് കണ്ടെത്തിയ 19 എണ്ണം ശരീരപ്രതിരോധഘടനയെ തകർക്കുന്നവയാണ്.യുകെയിൽ 1820 % കോവിഡ് ബാധിതരുടെ ഇടയിൽ കണ്ടെത്തിയ N501 Y  എന്ന വകഭേദം സൃഷ്‌ടിച്ച ആശങ്കയ്ക്കിടയിലാണ് N440K  കണ്ടെത്തിയത്.

N440K  എത്രത്തോളം പ്രതിരോധ ശേഷിയെ തകർക്കാൻ കഴിവുള്ളവയാണെന്ന് വ്യക്തമായിട്ടില്ല.ഇമ്മ്യൂൺ എസ്‌കേപ്പ് ആയതിനാൽ യുകെയിലെ വകഭേദത്തെക്കാൾ ശ്രദ്ധ വേണ്ടവയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.IGIV ടെ പഠനത്തിലാണ് കഴിഞ്ഞ സെപ്റ്റംബറിൽ ആന്ധ്രായിലെ ഈ വകഭേദം ആദ്യം കണ്ടെത്തിയത് വേറെ സംസ്ഥാനങ്ങളിലും ഇത് കണ്ടെത്തിയെങ്കിലും ആന്ധ്രായുമായി തട്ടിച്ചു നോക്കുമ്പോൾ അളവ് വളരെ കുറവാണ്.കേരളത്തിൽ പ്രബലമായുള്ള വൈറസ് ഗണമായ A2A  യിൽ കണ്ട 2  ജനിതക മാറ്റങ്ങൾ  ഇമ്മ്യൂൺ എസ്‌കേപ്പ് ശേഷിയുള്ളതല്ല.  വാക്‌സിനുകൾക്ക്  N440K  യെ മറികടക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.യുപിയിലെ നോയിഡയിൽ രണ്ടാമതും കോവിഡ്   ബാധയുണ്ടായ ഒരു കേസ് N440K  വകഭേദമാണ് .എന്തായാലും ഇപ്പോൾ അമിതമായ ആശങ്കപെടേണ്ട  കാര്യമില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ  കഴിവുള്ള  19  വകഭേദങ്ങൾ നമ്മുടെ രാജ്യത്ത്  കണ്ടെത്തിയപ്പോൾ  133 രാജ്യങ്ങളിലായി പ്രതിരോധ ശേഷിയുള്ള  126 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കടപ്പാട് -കേരളാ കൗമുദി ദിനപ്പത്രം




സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു, മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.

https://enmalayalam.com/news/RNXSOjI6

Author
No Image

Naziya K N

No description...

You May Also Like