പിഷാരടി നായകനാകുന്ന 'നോ വേ ഔട്ട്' ചിത്രീകരണം ആരംഭിച്ചു

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്

രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും ചെയ്യുന്ന 'നോ വേ ഔട്ട്' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടക്കമിട്ടു. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം.

ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.  കലാസംവിധാനം ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി. വാർത്താ പ്രചരണം എ എസ് ദിനേശ്.

‘മരട് 357’–ന്റെ പേര് മാറ്റണമെന്ന് കോടതി വിധി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like