പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

2018 ല്‍ പുറത്തിറങ്ങിയ  96 ലെ കാതലേ..കാതലേ...എന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്

പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍(80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2മണിക്ക് നടക്കും.

തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്. ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബമെന്ന സിനിമയിലൂടെയാണു തമിഴിൽ അരങ്ങേറ്റം കുറിച്ചു. 90 കളില്‍ എ ആര്‍ റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന്‍ ആലപിച്ചിട്ടുണ്ട്. 

കോലങ്ങളെന്നും, ഋതുഭേദകല്‍പന, ജലശയ്യയില്‍  എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഏഷ്യാനെറ്റിന്റെ ടൈറ്റിൽ ഗാനം ശ്യാമസുന്ദര കേരകേദാരഭൂമി ആലപിച്ചതും കല്യാണി മേനോൻ ആയിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ  96 ലെ കാതലേ..കാതലേ...എന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോന്‍.

രാമനായി ദുൽഖർ, സീതയായി മൃണാൽ താക്കൂർ !

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like