ജനറേഷന്‍ യുനൈറ്റഡ്; ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സരം
- Posted on October 02, 2024
- News
- By Varsha Giri
- 31 Views
നെസ്റ്റ് കൊയിലാണ്ടിയും കാലിക്കറ്റ് സര്‍വകലാശാല കോഴിക്കോട് നാഷനല്‍ സര്‍വീസ് സ്‌കിലും ചേർന്ന് 'ജനറേഷന്‍സ് യൂണൈറ്റഡ് ' ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. സാമൂഹ്യ മൊബൈല്‍ ഫോണും ഇന്റര്‍നെററ്റും ഇല്ലാതിരുന്ന കാലഘട്ടത്തിലെ സാമൂഹിക ബന്ധങ്ങള്‍ എങ്ങനെയെന്നു പുതിയ തലമുറയുമായി പങ്കുവെക്കുവാനും അവരുടെ വിദ്യാഭ്യാസം, കൂട്ടായ്മകള്‍, ആഘോഷങ്ങള്‍,
വിവാഹങ്ങള്‍, വിനോദങ്ങള്‍ എന്നിവ പരിചയപ്പെടാനും അവരുടെ മൂല്യങ്ങളും
ത്യാഗങ്ങളും അറിയാനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഫോട്ടോഗ്രഫി മത്സരത്തില്‍ മത്സരാർത്ഥിയുടെ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ കൂടെയുള്ള അവിസ്മരണീയ നിമിഷങ്ങള്‍ അടിക്കുറിപ്പോടെ പങ്കുവെയ്ക്കാം. വീഡിയോഗ്രഫി മത്സരത്തില്‍ വയോജനങ്ങളുടെ മറക്കാനാവാത്ത ജീവിത അനുഭവങ്ങളും അവര്‍ക്ക് പറയാനുള്ള കഥകളും പങ്കുവയ്ക്കാം. വീഡിയോ 5 മിനുട്ടില്‍ കൂടരുത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയാണ് മത്സര കാലയളവ്. എന്‍ട്രികള്‍ നെസ്റ്റിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ കൊളാബറേറ്റ് ചെയ്തു പോസ്റ്റ് ചെയ്യണം.
ഇന്‍സ്റ്റാഗ്രാം: https://www.instagram.com/nest.niarc
ഫേസ്ബുക്: https://www.facebook.com/share/PcN1MvsWfNX4NH9z/?mibextid=qi2Omg, 917592006661 വാട്‌സ്പ്പ് ചെയ്യേണ്ട നമ്പർ: 9447622226.