എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.  

ത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്.

ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ നിര്‍ദേശം.

യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്. മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പുറമേ മദ്രസകളില്‍ സമഗ്രമാറ്റം വരുത്താനുതകുന്ന നിരവധി തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. 

എല്ലാ സ്‌കൂളുകളിലും മുടക്കമില്ലാതെ ദേശീയഗാനം ആലപിക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോര്‍ഡ് അധ്യക്ഷന്‍ വ്യക്തമാക്കി.

മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like