ഒരു ക്രൈം ഗ്യാങ് വളരുന്നത് പതിനൊന്നു വയസ്സുകാരന്റെ നേതൃത്വത്തിൽ

കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങളും, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ഒക്കെയായി ബ്രിട്ടനിലെ ക്രമസമാധാന നില ആകെ തകര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. ബ്ലാക്ക് പൂളില്‍ നടന്ന് കുറ്റകൃത്യ പരമ്ബരകള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു 11 വയസ്സുകാരനാണ് എന്നതാണത്. ബ്ലാക്ക്പൂള്‍ സൗത്ത് എം പി ആയ കണ്‍സര്‍വേറ്റീവ് നേതാവ് സ്‌കോട്ട് ബെന്‍ടനാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യതുള്‍പ്പടെ 80 ഓളം വ്യത്യസ്ത കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ 11 കാരനാണെന്നാണ് എംപി വെളിപ്പെടുത്തുന്നത്. കൗമാരക്കാരുടേ ഗുണ്ടാസംഘങ്ങള്‍ പലയിടങ്ങളിലും അഴിഞ്ഞാടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റിലായിരുന്നു ബെന്‍ടന്‍ ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമാണെന്ന് ജനപ്രതിനിധി സഭ നേതാവ് പെന്നി മോര്‍ഡൗണ്ടും ആവശ്യപ്പെട്ടു.
11 കാരനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ധാരാളം ശ്രമിച്ചിട്ടും, കുട്ടികളെ ക്രിമിനലുകള്‍ ആക്കരുത് എന്ന ചില്‍ഡ്രന്‍സ് ഡയറക്ടറേറ്റിന്റെ നിലപാട് മൂലം അതെല്ലാം പരാജയപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക്പൂല്കൗണ്‍സിലിലെ ചില്‍ഡ്രന്‍സ് ഡയറക്ടറേറ്റ് ആയിരുന്നു അത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. അടുത്ത ഏതാനും ആഴ്‌ച്ചകളായി ബ്ലാക്ക്പൂളിലെ ടാല്ബോട്, ബേണ്‍സ്വിക്ക് പ്രദേശങ്ങളിലെ താമസക്കാര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലംപൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.