ഇന്ന് മുതൽ രാത്രി കർഫ്യൂ; വിദഗ്‌ദ്ധരുടെ നിർണായക യോഗം മറ്റന്നാൾ

രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ കർഫ്യൂ നടപ്പാക്കുന്നത്

ഇന്ന് മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ നടപ്പിലാക്കും. അനുമതിയോടെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര അനുവദിക്കുന്ന തരത്തിലാണ് രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ കർഫ്യൂ നടപ്പാക്കുന്നത്.  അതേസമയം പോലീസ് പകൽ സമയത്ത് കടകളിലെ  തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള യോഗവും ഉടനെ നടക്കും.

വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചുചേർത്ത് നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗം മറ്റന്നാൾ നടക്കും.

കാടുകൾ താണ്ടി കോവിഡ് വാക്സിനുമായി പുൽപ്പള്ളി ആരോഗ്യവകുപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like