ട്രെയിനിലെ തീവെപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം
- Posted on April 03, 2023
- News
- By Goutham Krishna
- 137 Views
തിരുവനന്തപുരം: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ് ഉത്തര മേഖല ഐ ജി അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. അക്രമിയെത്തി തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പ്രതിയെക്കുറിച്ച് പൊലീസിനെ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അനിൽകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ് ഉത്തര മേഖല ഐ ജി അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. അക്രമിയെത്തി തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പ്രതിയെക്കുറിച്ച് പൊലീസിനെ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അനിൽകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വന്തം ലേഖകൻ