ആഘോഷങ്ങളില്ലാതെ തൃ​ശൂര്‍ പൂരം നടത്താൻ തീരുമാനം!

രണ്ടു ഡോസ്​ വാക്‌സിൻ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് പൂരപ്പറമ്പിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവില്ല.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചീഫ്​ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിൽ  തൃശൂര്‍ പൂരം ചടങ്ങുകള്‍ മാ​ത്രമായി നടത്താന്‍ തീരുമാനം. ചമയ പ്രദര്‍ശനവും 24ലെ പകല്‍പ്പൂരവും ഉണ്ടാകില്ല . എന്നാല്‍ മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളങ്ങളും ഘടക പൂരങ്ങളുമുണ്ടാകും. രണ്ടു ഡോസ്​ വാക്‌സിൻ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് പൂരപ്പറമ്പിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവില്ല. ഇതോടൊപ്പം ​ നിയന്ത്രണങ്ങളോടെയായിരിക്കും പ്രധാന വെടിക്കെട്ട് നടത്തുക. കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ വന്‍വർദ്ധനവുണ്ടായതോടെയാണ് ആഘോഷങ്ങളില്ലാതെ പൂരം നടത്താന്‍ തീരുമാനമായത്. കര്‍ശന നിയന്ത്രണം വേ​ണമെന്ന്​ ആരോഗ്യവിദഗ്​ധരും പോലീസും  ആവശ്യപ്പെട്ടതിനോടൊപ്പം  തിരുവമ്പാടി, പാ​റമേക്കാവ്​ ദേവസ്വങ്ങള്‍ പൂരം ​ആഘോഷമാക്കി നടത്തണമെന്ന നിലപാടില്‍  അയവ്​ വരുത്തിയിരുന്നു.

നാളെമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു!

Author
Sub-Editor

Sabira Muhammed

No description...

You May Also Like