`പുഷ്‌പ്പ´ ആദ്യഭാഗ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് ഫാസിൽ എത്തുന്നത്

തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ. ചിത്രത്തിന്റെ ടീസറിന് ലഭിച്ചത് റെക്കോർഡ് നേട്ടം ആയിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് റിലീസിനെത്തുന്നത്.  2021 ക്രിസ്തുമസിനാകും ചിത്രം റിലീസ് ചെയ്യുക. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് ഫാസിൽ എത്തുന്നത്. അല്ലുവിന്‍റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ സിനിമയിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

നായാട്ടിന്റെ" ഹിന്ദി, തെലുങ്കു റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി ജോൻ എബ്രഹാമും അല്ലു അർജുനും

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like