കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് ഹൈകോടതിയുടെ അനുമതി

ണ്ട് കർഷകർക്കാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്

കർഷകർക്ക് കാട്ടുപന്നികളെ വേട്ടയാടാൻ അനുമതി നൽകി ഹൈകോടതി. വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിന് പരിഹാരം തേടി കോഴിക്കോട് ജില്ലയിൽ നിന്നുള്ള കർഷകർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിളകൾക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വകവരുത്താനുള്ള അനുമതിയാണ് ഹൈകോടതി നൽകിയത്.

സർക്കാർ സംവിധാനങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതും, കർഷകരുടെ ആശകയും വിലയിരുത്തിയാണ് കോടതിയുടെ നിർണായക തീരുമാനം. രണ്ട് കർഷകർക്കാണ് അനുമതി ലഭ്യമായതെങ്കിലും സമാനസാഹചര്യം അനുഭവിക്കുന്ന കർഷകർക്കും കോടതിയെ സമീപിച്ചാൽ വസ്തുതകൾ കണക്കിലെടുത്തു അനുമതി ലഭ്യമാകാൻ സാധ്യത ഉണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

കോടതി ഉത്തരവനുസരിച്ച് വന്യജീവി സംരക്ഷണനിയമത്തിലെ സെക്ഷൻ 11(1)(ബി )പ്രകാരം ചിഫ് വെൽഫ് വാർഡ്ന്, കർഷകരുടെ അപേക്ഷ പ്രകാരം മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകാം. ഒരുമാസത്തിനുള്ളിൽ ഉത്തരവിനാസ്പതമായി കൈകൊണ്ടാ നടപടികൾ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് പി. ബി സുമേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നുണ്ട്.

രാഷ്ട്രീയപരമായ ഉന്നതിക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചു; രാഹുൽ ഗാന്ധി

Author
Citizen journalist

Krishnapriya G

No description...

You May Also Like