ഓളം തീർക്കാൻ ഒരുങ്ങി ഐ എൻ എസ് വിക്രാന്ത്
- Posted on June 25, 2021
- News
- By Sabira Muhammed
- 524 Views
കപ്പലിന് ഒരേ സമയം 30 വിമാനങ്ങളെയും 1500 നാവികരേയും വഹിക്കാനുള്ള ശേഷിയുണ്ട്.
തദ്ദേശീയമായി ഇന്ത്യ നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കടലിൽ ഇറങ്ങാനൊരുങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യത്തിൻറെ സ്വപ്ന പദ്ധതിയായ യുദ്ധക്കപ്പലിന്റെ പുരോഗതി വിലയിരുത്താൻ ഇന്നലെ കൊച്ചിയിലെത്തി.
20,000 കോടിയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച ഈ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണ ചെലവ്. ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം 50 ലധികം ഇന്ത്യൻ കമ്പനികളാണ് ഏറ്റെടുത്തത്. കപ്പലിന് ഒരേ സമയം 30 വിമാനങ്ങളെയും 1500 നാവികരേയും വഹിക്കാനുള്ള ശേഷിയുണ്ട്.
ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്ല ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രിയെ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാവികസേനാ ആസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്നു