മക്കളെ ടെന്നീസ് താരങ്ങളാക്കാൻ ശ്രമിക്കുന്ന അച്ഛൻ ; സെറീന-വീനസിന്റെ കഥ പറഞ്ഞ് ‘കിങ് റിച്ചാർഡ്’ട്രെയിലർ പുറത്തിറങ്ങി
- Posted on July 29, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 241 Views
മക്കളെ ടെന്നീസ് താരങ്ങളാക്കാൻ പരിശ്രമിക്കുന്ന വ്യക്തിയായിരുന്നു റിച്ചാർഡ് വില്യംസ്. അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തെ പലരും പരിഹസിച്ചിരുന്നു. എന്നാൽ സെറീനയും വീനസും അച്ഛന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു
ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാകുന്നു. റെയ്നാൾഡോ മാർകസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ട സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിൽ സ്മിത്താണ്. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങി.
മക്കളെ ടെന്നീസ് താരങ്ങളാക്കാൻ പരിശ്രമിക്കുന്ന വ്യക്തിയായിരുന്നു റിച്ചാർഡ് വില്യംസ്. അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തെ പലരും പരിഹസിച്ചിരുന്നു. എന്നാൽ സെറീനയും വീനസും അച്ഛന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു. വീനസ് വില്യംസ് ആയി സാനിയ സിഡ്നിയും സെറീനയായി ഡെമി സിംഗിൾടണ്ണും ആണ് ചിത്രത്തിൽ എത്തുന്നത്. ഓൻജാന്യു എല്ലിസ് ആണ് ഇവരുടെ അമ്മയായ ബ്രാൻഡി പ്രൈസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ 19ന് ചിത്രം തിയറ്ററുകളിലെത്തും.