പുല്ലു കെട്ടി, മുഖാവരണം കെട്ടി പാട്ടു പാടി പടിക്കലെത്തി കുമ്മാട്ടി.
- Posted on September 17, 2024
- News
- By Varsha Giri
- 53 Views
,ദേ വരുന്നു കുമ്മാട്ടി പടിക്കലെത്തി കുമ്മാട്ടി, പാലും പഴവും തന്നില്ലെങ്കിൽ പടിക്ക തൂറും കുമ്മാട്ടി,,
ഓണം നാളുകളിൽ ദേശ കുമ്മാട്ടികൾ പുല്ലു കെട്ടി, മുഖാവരണമണിഞ്ഞ് പാട്ടു പാടി നൃത്തം ചെയ്ത് തൃശൂരിലെ ഗ്രാമങ്ങൾ ദേശ കാഴ്ച നടത്തും.
പൈതൃക നാടോടി കലാരൂപമായ കുമ്മാട്ടിക്ക് കെട്ടുന്ന പച്ച പർപ്പട പുല്ല് കിട്ടാനില്ലാത്തതിനാൽ തമിഴ് നാട്ടിൽ പുല്ലെത്തിച്ചാണ് കുമ്മാട്ടികൾ ആടി തിമിർക്കുന്നത്.
നിലനില്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി. വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്.
കുമ്മാട്ടിപ്പുല്ലിന്റെ ക്ഷാമവും
അത് അന്യനാടുകളിൽ നിന്ന് കണ്ടെത്താനുള്ള വിഷമവും പണച്ചെലവും വളരെയധികമാണ്.
50 കുമ്മാട്ടികൾ അണിനിരക്കുന്ന വടക്കുംമുറി കിഴക്കുംപാട്ടുകര തുടങ്ങി കിഴക്കുപാട്ടുകര തെക്കുംമുറി, മുക്കാട്ടുകര ദേശകുമ്മാട്ടി, ശ്രീദുർഗ, പൃഥ്വി, കുളമുറ്റം ഋഷി, നെടിശേരി, പനമുക്ക് രചന കലാവേദി, ഏവന്നൂർ ചെമ്പൂക്കാവ്, അഞ്ചേരി,പൂങ്കുന്നം,മൂർക്കനിക്കര, എന്നിങ്ങനെ വിവിധ ദേശകുമ്മാട്ടി സംഘങ്ങൾ തൃശ്ശൂരിൽ സജീവമായുണ്ട്.
ഈ നാടോടി കലാരൂപത്തിന്റെ നിലനില്പിനും ഉന്നമനനത്തിനും സർക്കാർ സഹായങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നാണ് കുമ്മാട്ടി കലാകാരന്മാരുടെ ആവശ്യം