'മേട്രിക്സ്' നാലാം ഭാഗം ട്രെയിലർ പുറത്തിറങ്ങി
- Posted on September 10, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 278 Views
മേട്രിക്സ് പുറത്തിറങ്ങി ഇരുപതുവര്‍ഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ നാലാം ഭാഗം എത്തുന്നത്
സയൻസ്ഫിക്‌ഷൻ ആക്‌ഷൻ ത്രില്ലർ മേട്രിക്സ് നാലാം ഭാഗം ട്രെയിലർ പുറത്തിറങ്ങി. വാച്ചൗസ്കി സഹോദരങ്ങളിലെ ലാന വാച്ചൗസ്കിയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. കിയാനു റീവ്സ്, നിയോ ആയി മടങ്ങിയെത്തുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു കാര്യം.
നായിക കാരി ആന്നെ മോസും,ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ലാന വാച്ചൗസ്കിക്കൊപ്പം അലക്സാണ്ടർ ഹെമൺ, ഡേവിഡ് മിച്ചെൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വാർണർ ബ്രദേർസ്, വില്ലേജ് റോഡ്ഷോ പിക്ചേർസ് എന്നിവർ ചേർന്നാണ് നിർമാണവും വിതരണവും. മേട്രിക്സ് പുറത്തിറങ്ങി ഇരുപതുവര്‍ഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ നാലാം ഭാഗം എത്തുന്നത്.
1999–ലാണ് വാച്ചൗസ്കി സഹോദരങ്ങളായ ലാനയുടെ ലില്ലിയും `മേട്രിക്സ്´ സംവിധാനം ചെയ്യുന്നത്. ടെർമിനേറ്ററിനു ശേഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച സയൻസ് ഫിക്‌ഷൻ ത്രില്ലറായിരുന്നു മേട്രിക്സ്. ആദ്യ ഭാഗത്തിനു ലഭിച്ച വൻ സ്വീകരണത്തിനു ശേഷം രണ്ടാം ഭാഗമായ മേട്രിക്സ് റി ലോഡഡ് 2003 ൽ റിലീസ് ചെയ്തു. മൂന്നാം ഭാഗമായ മേട്രിക്സ് റവലൂഷൻ റിലീസ് ചെയ്തതും അതേ വർഷം തന്നെയാണ്.