കേരളത്തില്‍ പ്രതീക്ഷ അസ്തമിച്ചു; പിണറായിസത്തിന് കയ്യടിച്ച് ബിജെപി നേതാവും

കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണ് തുടര്‍ ഭരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപി നേതാവ് സി കെ പദ്മനാഭന്‍.  കേരള സര്‍ക്കാര്‍ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാങ്ങളെക്കാള്‍ മികച്ച രീതിയില്‍ നടത്തിയെന്നും തുടര്‍ഭരണം എന്ന സ്വപ്നം സാക്ഷാത്കാരിക്കാന്‍ പിണറായി വിജയന് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണ് തുടര്‍ ഭരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മ പരിശോധന നടത്തണമെന്ന് ആവിശ്യപ്പെട്ടതിനോടൊപ്പം കേരളത്തില്‍ ബിജെപി മുന്നേറ്റ൦ ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചുവെന്നും സികെ പദ്മനാഭന്‍ പറഞ്ഞു . രണ്ട് ഇടങ്ങളില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചത്  കൂടിയാലോചന ഇല്ലാതെയാണെന്നും അദ്ദേഹം തുറന്നടിച്ചു. അബ്ദുള്ളക്കുട്ടിക്ക് പദവി നല്‍കിയതിലും  മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ നില്‍ക്കണമായിരുന്നുവെന്നും സികെപി പരോക്ഷ വിമര്‍ശനം നടത്തി.

ഐ.പി.എല്‍ യു.എ.ഇയിലേക്ക്

Author
Sub-Editor

Sabira Muhammed

No description...

You May Also Like