രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിന്മാറി

തെക്ക് കിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ തുലാവർഷം ഇന്ന് ആരംഭിച്ചു

സ്വന്തം ലേഖകൻ.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉലക്കടലിന്റെ മധ്യഭാഗത്തു ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത തുടർന്നുള്ള 24 മണിക്കൂറിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്റെ മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

മധ്യ പടിഞ്ഞാറൻ  അറബികടലിൽ  തീവ്രന്യുനമർദ്ദം അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദമായി മാറാൻ സാധ്യത.

കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം  മഴ മഴക്കു സാധ്യത .

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 15 മുതൽ 17 വരെ അതി ശക്തമായ / ശക്തമായ മഴക്ക്‌ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  .


Author
Citizen Journalist

Goutham Krishna

No description...

You May Also Like