ടിഷ്യുകൾച്ചർ പ്രായോഗി ക പരിശീലന പരിപാടി.
- Posted on January 10, 2025
- News
- By Goutham prakash
- 147 Views

കൊച്ചി.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല, പനങ്ങാട്, അക്വാകൾച്ചർ ഡിപ്പാർട്മമെന്റിന്റെ അക്വേറിയം പ്ലാൻറ് ടിഷ്യുകൾച്ചർ ലാബോറട്ടറിയിൽ 2025 ജനുവരി 20 മുതൽ 24 വരെ പ്ലാൻറ് ടിഷ്യുകൾച്ചർ ടെക്നിക്കുകളെ കുറിച്ചുള്ള അഞ്ചു ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ടിഷ്യുകൾച്ചർ ലാബോറട്ടറി സുരക്ഷാ ആശയങ്ങൾ, ടിഷ്യുകൾച്ചർ മീഡിയ തയ്യാറാക്കൽ, അണുവിമുക്തമാക്കൽ, ഇനോക്കുലേഷൻ, സബ് കൾച്ചർ , റൂട്ടിങ് ആൻഡ് ഹാർഡനിംഗ് എന്നിവയിൽ പരിശീലനം നൽകും . അപേക്ഷകൾ 2025 ജനുവരി 15- നോ അതിനു മുൻപോ സമർപ്പിക്കണം . തിരഞ്ഞെടുത്ത അപേക്ഷകരെ ജനുവരി 16- ന് മുൻപായി അറിയിക്കുകയും, ഫീസ് 2025 ജനുവരി 18- ന് മുൻപായി അടക്കുകയും വേണം . താല്പര്യമുള്ള അപേക്ഷകർ കൂടുതൽ വിവരങ്ങൾക്ക് നേരിട്ടോ, 8594051356 എന്ന നമ്പറിലോ ബന്ധപ്പെടുക .