മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു…സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് നിര്‍ദ്ദേശം


തൃശൂർ.


തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം. അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകി. തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളിമാറ്റുകയായിരുന്നു



സ്വന്തം ലേഖകൻ


Author

Varsha Giri

No description...